03
Dec 2025
Sat
03 Dec 2025 Sat
sons arrested for killing father by biting him with snake

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ അച്ഛനെ പാമ്പ് കടിപ്പിച്ചുകൊന്ന മക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ ലാബ് അസിസ്റ്റന്റായിരുന്ന ഇ പി ഗണേശന്റെ(56)മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഒക്ടബോറിലായിരുന്നു ഗണേശനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റാണ് ഗണേശന്‍ മരിച്ചതെന്നായിരുന്നു കുടുംബം മറ്റുള്ളവരോട് പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുകോടി രൂപയുടെ ഇന്‍ഷുറന്‍സായിരുന്നു ഗണേശന്റെ പേരില്‍ എടുത്തിരുന്നത്. വലിയ തുകയുടെ ഇന്‍ഷുറന്‍സ് കുടുംബം എടുത്തിരുന്നതും ഗണേശന്റെ മരണത്തിലും സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇടപെടലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

വെള്ളിവരയന്‍ പാമ്പിനെ വീട്ടിലെത്തിച്ച് ഗണേശനെ കടിപ്പിക്കുകയായിരുന്നു മക്കള്‍. തുടര്‍ന്ന് പാമ്പിനെ വീടിനുള്ളില്‍ തല്ലിക്കൊല്ലുകയും ചെയ്തു. ഈപാമ്പിനെ എത്തിച്ചുനല്‍കിയ മോഹന്‍രാജ്(26), ഹരിഹരന്‍(27)എന്നിവരും പിടിയിലായിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് മക്കള്‍ ഗണേശനെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചെങ്കിലും വിഷം കയറാത്തതിനാല്‍ അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് ചോദ്യംചെയ്യലില്‍ മക്കള്‍ പറഞ്ഞു.

ALSO READ: പെണ്‍കുട്ടിയെ കമന്റടിച്ച നാല് കൗമാരക്കാരുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക