25
May 2025
Mon
25 May 2025 Mon

തിരുവനന്തപുരം: ഇന്ത്യപാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ നാളെ ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 കോച്ചുകളുള്ള ട്രെയിനാണ് അനുവദിച്ചത്. ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ധര്‍, ചണ്ഡീഗഢ് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രത്യേക ട്രെയിന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. കൂടാതെ വിവിധ എം.പിമാരും കത്തയച്ചിരുന്നു.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിനിന് കേരളത്തില്‍ 14 സ്റ്റോപ്പുകളാണ് ഉള്ളത്. കേരളത്തിന് പുറത്ത് 18 ഓളം സ്‌റ്റോപുകളുമുണ്ട്.

വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുറിപ്പ്:

ജമ്മു, ശ്രീനഗര്‍, ബാരാമുള്ള, പഞ്ചാബ്, ജലന്ദര്‍, ചന്ണ്ടീഘട്ടില്‍ നിന്നും മറ്റും ഡല്‍ഹിയില്‍ എത്തി കുടുങ്ങി കിടക്കുന്ന വിവിധ യൂണിവേഴ്‌സിറ്റി യില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും, സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഞാന്‍ കത്ത് നല്‍കിയിരുന്നു. അതിനു പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ എത്താന്‍ വേണ്ടി Special Train അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി റെയില്‍വേ മന്ത്രാലയം.

Special train for those stranded at the border; will reach Thiruvananthapuram tomorrow