05
Jun 2023
Tue
05 Jun 2023 Tue

കാഞ്ഞിരപ്പള്ളി: വകുപ്പ് മേധാവിയടക്കമുള്ള മാനസിക പീഡനത്തെത്തുടര്‍ന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ തള്ളി. ഇതോടെ കോളജ് അടച്ചിടാനാണ് മാനേജ്‌മെന്റ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രദ്ധ സതീഷിനെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡനും ഫുഡ് ടെക്‌നോളജി വകുപ്പ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം ഇന്നലെ വിദ്യാര്‍ഥികളുടെ കോളജ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ പേരില്‍ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫിസ് റൂമിലേക്ക് വിളിപ്പിച്ച് അതിര് വിട്ട് ശകാരിച്ചതായാണ് സഹപാഠികള്‍ പറയുന്നത്.

ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ചെവിക്കൊള്ളാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതാണ് പ്രതിഷേധം ശക്തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. ഹോസ്റ്റല്‍ ഒഴിയണമെന്ന ആവശ്യം നിരാകരിച്ച അവര്‍ അവിടെയും സമരം തുടരുന്നു. ശ്രദ്ധയുടെ കുടുംബവും കോളജിനെതിരേ രംഗത്തെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക