13
Oct 2024
Mon
13 Oct 2024 Mon
Sreenath Bhasi and Prayaga Martin reach Om Prakash's room

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, മലയാള സിനിമയെ പിടിച്ചുകുലുക്കാന്‍ ലഹരിക്കേസ്. മയക്കുമരുന്ന് ഇടപാട് കേസില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തി. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതയി മരട് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ കൂടാതെ ഇരുപതോളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ് പറഞ്ഞതോടെ, ലഹരിക്കേസിന്റഎ തുടരന്വേഷണം സിനിമാ മേഖലയിലെത്തുമെന്ന് ഉറപ്പായി.

Sreenath Bhasi and Prayaga Martin reach Om Prakash's room
കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരും ഉള്ളത്.

ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. ലഹരി ഉപയോഗിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ പൊലീസിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കൊക്കെയ്‌ന്റെ അംശങ്ങള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയില്‍ തെളിയാത്ത സാഹചര്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.

Sreenath Bhasi and Prayaga Martin reach Om Prakash's room

കൊച്ചിയില്‍ ഇന്നലെ നടന്ന ഡിജെ പാര്‍ട്ടിയില്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മറ്റ് പല കേസുകളിലും പ്രതിയായ ഓം പ്രകാശിനെ കഴിഞ്ഞ ഏതാനും നാളുകളായി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

എന്‍.ഡി.പി.എസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീസ് പറഞ്ഞത്. ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് താരങ്ങള്‍ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.

After Hema report, drug case to haunt Malayalam cinema; Sreenath Bhasi and Prayaga Martin reach Om Prakash’s room