18
Apr 2023
Thu
18 Apr 2023 Thu

കൊളംബോ: ചൈനയിലേക്ക് വംശനാശഭീഷണിയായ ഒരു ലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യാന്‍ ശ്രീലങ്ക ആലോചിക്കുന്നു. ചൈനയിലെ മൃഗശാലകളില്‍ ആവശ്യമായതിനാലാണ് ഇത്തരമൊരു കാര്യം ആലോചിക്കുന്നതെന്ന് ലങ്കന്‍ കൃഷി മന്ത്രി മഹീന്ദ്ര അമരവീര അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനയിലെ ആയിരത്തിലധികം മൃഗശാലകളിലേക്കാണ് കുരങ്ങളെ എത്തിക്കാന്‍ ശ്രീലങ്ക ആലോചിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യേണ്ട കുരങ്ങുകളെക്കുറിച്ചുള്ള ചര്‍ച്ച ചൊവ്വാഴ്ച നടന്നു. പ്രകൃതി സംരക്ഷണ അന്താരാഷ്ട്ര യൂനിയന്‍ വംശനാശ ഭീഷണിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ കുരങ്ങുകള്‍.

അതേസമയം ലങ്കയില്‍ ഈ കുരങ്ങുകളുടെ എണ്ണം 30 ലക്ഷത്തോളമാണ്. ഇവ വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു എന്നതിനാല്‍ ശ്രീലങ്കയ്ക്ക് കുരങ്ങുകള്‍ ശല്യക്കാരായി മാറിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വഴികള്‍ ചൈന ആലോചിച്ചുവരുന്നുണ്ട്. ദീര്‍ഘകാല വായ്പകള്‍ അടക്കം ശ്രീലങ്കയ്ക്കു നല്‍കാനും ചൈന നോക്കുന്നുണ്ട്. അതേസമയം കുരങ്ങുകളെ ചൈനയ്ക്ക് കൈമാറുന്ന തുകയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.