25
Mar 2024
Thu
25 Mar 2024 Thu

കൽപറ്റ: ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങിമരിച്ചു. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

.ഇന്ന് രാവിലെയാണ് ലോൺഡ്രി മുറിയുടെ മേൽക്കൂരയിൽ തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.

ആശുപത്രിയിൽ15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു തങ്കച്ചൻ. രാവിലെ ആശുപത്രിയില്‍ എത്തിയ തങ്കച്ചന്‍ ലോൺഡ്രി മുറിയുടെ താക്കോൽ വാങ്ങിയിരുന്നു. മരിക്കുന്നതിന് മുമ്പ് തങ്കച്ചൻ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചിരുന്നുവെന്ന് ബന്ധു ഷാജി പറഞ്ഞു. എന്നാൽ താൻ വീട്ടിലില്ലായിരുന്നതിനാല്‍ സന്ദേശം വായിക്കാൻ വൈകിയെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

തങ്കച്ചന് ആശുപത്രി അധികൃതർ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നുവെന്നും ജോലിഭാരവും കൂടുതലായിരുന്നുവെന്നും ഷാജിയുടെ സന്ദേശത്തിൽ ഉണ്ട്.
. ഇതേ തുടര്‍ന്ന് തങ്കച്ചൻ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരു

അതേസമയം, ജോലി സ്ഥലത്ത് യാതൊരു പ്രയാസവും തങ്കച്ചൻ നേരിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.