കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളില്‍ നിന്ന് 20 പവന്‍ കവര്‍ന്ന സംഭവത്തില്‍ കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതരായ സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്.
|
പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ പരാതിക്കാരിയായ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായി യുവാവ് മുങ്ങുകയായിരുന്നു. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇയാള്‍ ഇന്‍സ്റ്റ സുഹൃത്തുക്കളെ അറിയിച്ചത്. ഈ വാഗ്ദാനത്തില്‍ വീണ് യുവതികള്‍ ഇയാള്‍ക്ക് ആഭരണങ്ങള്‍ നല്‍കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് പരാതിക്കാരിയുടെ വീടിന് സമീപമെത്തിം ആഭരണങ്ങള്‍ വാങ്ങിച്ചത്. പിന്നീട് പകരം പണമടങ്ങിയ ബാഗെന്നുപറഞ്ഞ് ഗിഫ്റ്റ് നല്‍കി. വീട്ടിലെത്തി ഗിഫ്റ്റ് നല്‍കിയ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി യുവതികള്‍ക്ക് ബോധ്യമായത്.
stole 20 rupees from Instagram friends women, youth arrested


