|
കൊല്ലം: ശാസ്താംകോട്ടയിൽ പൊലീസ് ഉദ്യോഗസ്ഥനേയും കുടുംബത്തേയും തെരുവുനായ ആക്രമിച്ചു. പത്തനംതിട്ട കോയിപ്രം എസ്എച്ച്ഒ സജീഷ് കുമാറിനും കുടുംബത്തിനുമാണ് നായയുടെ കടിയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച ശാസ്താംകോട്ട ശുദ്ധജല തടാകം കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. തടാകം കാണാൻ ഇറങ്ങിയപ്പോൾ തെരുവുനായ ആക്രമിച്ചു. സജീവ് കുമാറിന്‍റെ ഭാര്യ രാഖിയുടെ കാലിലാണ് ആദ്യം നായ കടിച്ചത്. കാലിൽ മുറിവേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടും എത്തി മകൻ ആറു വയസുകാരൻ ആര്യനെയും കടിച്ചു.
ഏറെ പണിപ്പെട്ട് നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും കടിയേറ്റു. മൂന്നു പേരും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തി. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ശാസ്താംകോട്ട ശുദ്ധജല തടാകം കാണാൻ എത്തുന്നവർക്ക് തെരുവുനായകൾ കനത്ത ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



