15
Nov 2025
Tue
15 Nov 2025 Tue
Bengaluru student death

ബെംഗളൂരുവിലെ വാടക മുറിയില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തില്‍ പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്‌ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയില്‍ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. മരണത്തില്‍ പ്രേം വര്‍ധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

ALSO READ: റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; നിരവധി ട്രെയ്‌നുകളെ ബാധിക്കും

വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവില്‍ ബെംഗളൂരുവില്‍ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രേമിനെ കണ്ടെത്താന്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ തുടരുകയാണ്. നിര്‍ണായക സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.