|
കണിയാപുരം: സ്റ്റുഡൻസ് ഇസ് ലാമിക് ഓർഗനൈസേഷൻ 40 വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി “ഇസ് ലാം വിമോചനത്തിന്റെ പുതുലോക ഭാവന” എന്ന തലക്കെട്ടിൽ എസ്ഐഒ കണിയാപുരം കഴക്കൂട്ടം ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ഏരിയ സമ്മേളനം ആലുംമൂട് ജങ്ഷനിൽ വിദ്യാർഥി റാലിയോട് കൂടി ആരംഭിച്ചു. ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി കെ എ യുസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. എസ് തിരുവനന്തപുരം ജില്ലാ സമിതി അംഗം ഡോ. സാഹിർ സ്വാലിഹ് അധ്യക്ഷത വഹിച്ചു. എസ് ഐ ഒ സംസ്ഥാന സമിതി അംഗം അമീൻ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ് ലാമി കഴക്കൂട്ടം ഏരിയ പ്രസിഡൻറ് വി എം മുജീബ്, ചിറയിൻകീഴ് ഏരിയ പ്രസിഡൻറ് കബീർ എസ്, സോളിഡാരിറ്റി കഴക്കൂട്ടം ഏരിയ പ്രസിഡൻറ് റഹീം വേങ്ങോട് , ജമാഅത്തെ ഇസ് ലാമി കഴക്കൂട്ടം ഏരിയ വനിതാ അസിസ്റ്റൻറ് കൺവീനർ ഹസീന എന്നിവർ സംസാരിച്ചു.
എസ് ഐ ഓ കണിയാപുരം പ്രസിഡൻ്റ മുഹമ്മദ് സാജിദ് സ്വാഗതവും സെക്രട്ടറി ഫർഹാൻ താജിറ് നന്ദിയും പറഞ്ഞു.
ഇസ് ലാമോഫോബിയയ്ക്കെതിരായ സാമൂഹിക രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുക, ഇസ് ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന തലക്കെട്ടിൽ എസ്ഐഒ ഏരിയ സമ്മേളനത്തിൽ ഷിറാസ് പ്രമേയം അവതരിപ്പിച്ചു. കണിയാപുരം പ്രദേശത്തെ വ്യത്യസ്ത പള്ളികളിൽ ദീർഘകാല സേവനങ്ങൾ നിർവഹിച്ച ഷക്കീർ മൗലവി, നാസിമുദ്ദീൻ, ഹബീബുള്ള ,അസീം ഗഫൂർ , ലത്തീഫ് ഹാജി എന്നിവർക്ക് ഏരിയ സമ്മേളനത്തിൽ എസ് സ്നേഹാദരവ് സമർപ്പിച്ചു. എസ് ഐ ഒയുടെ കലാകാരന്മാർ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി. അംജദ് റഹ്മാൻ, അബിൻ , ഫൈസൽ പള്ളിനട , ശുഹാൻ , സുധീർ ,തുടങ്ങിയവർ നേതൃത്വം നൽകി



