25
May 2025
Thu
25 May 2025 Thu
Supreme Court grants interim bail to 23-year-old social media influencer in rape case

ന്യൂഡല്‍ഹി: നാല്പതുകാരിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ 23കാരനായ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍ക്ക് ഇടക്കാലജാമ്യം നല്‍കി സുപ്രീംകോടതി. പ്രതി ഒന്‍പതുമാസമായി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി.വി നാഗരത്‌നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ രണ്ടംഗ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യമനുവദിച്ചത്. ഒരു കൈകൊണ്ട് കൈയടിക്കാന്‍ കഴിയില്ലെന്നും രണ്ടുകൈയും ചേര്‍ന്നാലേ കൈയടിക്കാനാകൂവെന്നും ഉള്‍പ്പെടെയുള്ള നിരീക്ഷണവും കോടതി നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിക്കാരിയുടെ പ്രായവും കോടതി ഓര്‍മിപ്പിച്ചു. പരാതിക്കാരിയായ സ്ത്രീക്ക് 40 വയസ്സുണ്ട്. അവര്‍ കൊച്ചുകുട്ടിയല്ല. ഇരുവരും ഒരുമിച്ച് ഏഴുതവണയാണ് ജമ്മുവിലേക്കു ട്രിപ്പ് പോയത്. അത് ഭര്‍ത്താവിന് പ്രശ്‌നമായിരുന്നില്ല- കോടതി പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരേ ബലാത്സംഗക്കുറ്റത്തില്‍ കേസെടുത്തതെന്ന് ഡല്‍ഹി പോലീസിനോടും കോടതി ചോദിച്ചു. ഇടക്കാലജാമ്യത്തില്‍ കഴിയവെ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി ആവശ്യപ്പെട്ടു. പ്രതി ഒമ്പത് മാസമായി ജയിലിലായതിനാലും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാലും ഇടക്കാല ജാമ്യം അനുവദിക്കുകയാണെന്ന് ബെഞ്ച് പറഞ്ഞു. പ്രതിയെ വിചാരണ കോടതിയില്‍ ഹാജരാക്കാനും നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ഇടക്കാല ജാമ്യം അനുവദിക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു.

സാമൂഹികമാധ്യമ ഇന്‍ഫഌവന്‍സറായ യുവാവുമായി സ്വന്തം വസ്ത്രബ്രാന്‍ഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടശേഷമാണ് പരാതിക്കാരി അടുപ്പത്തിലായത്. 2021 ല്‍ ആണ് തന്റെ വസ്ത്ര ബ്രാന്‍ഡ് പ്രമോട്ട് ചെയ്യുന്നതിനായി 23 കാരനെ സ്ത്രീ ആദ്യമായി ബന്ധപ്പെട്ടത്. ഇവര്‍തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഇതിനിടെ ബന്ധം വളരുകയും ഇരുവരും ഒന്നിച്ച് യാത്രചെയ്യുകയുമുണ്ടായി.
ബന്ധം തകര്‍ന്നതോടെയാണ് യുവതി പരാതിപ്പെട്ടത്. 376 (ബലാത്സംഗം), 354 (സ്ത്രീയെ ആക്രമിക്കല്‍), 323 (സ്വമേധയാ ഉപദ്രവിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 509 (എളിമയെ അപമാനിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

The Supreme Court on Wednesday granted interim bail to a 23-year-old social media influencer accused of raping a 40-year-old woman, while questioning the Delhi Police as to on what basis it filed a rape case against the man when the woman had gone voluntarily with him.