ന്യൂഡൽഹി: തമിഴ്നാട്ടിലെ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടും മഹാരാഷ്ട്രയിലെ കാളവണ്ടി ഓട്ടവും അനുവദിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ നിയമങ്ങൾക്കെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്.
|
2014ൽ സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും, സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ജല്ലിക്കെട്ട് നടത്താൻ തമിഴ്നാട്ടിലെ സർക്കാർ അനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസുകളിൽ കഴിഞ്ഞ വർഷം ഡിസംബറിൽ വാദം പൂർത്തിയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





