29
May 2026
Sun
29 May 2026 Sun

കാസര്‍കോട്: മന്ത്രി കെ.എം ഷാജിയെ വര്‍ഗീയവാദിയെന്ന് വിളിച്ച് വാട്സ്ആപ്പില്‍ പോസ്റ്റിട്ട പൊലീസുകാന് സസ്പെന്‍ഷന്‍. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിലായിരുന്നു വിവാദസന്ദേശം പ്രചരിച്ചത്. ഉറക്കത്തില്‍ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ മുട്ടുവിറയ്ക്കുമെന്നായിരുന്നു കമന്റ്.

‘സത്യപ്രതിജ്ഞാ ചടങ്ങിനെത്തി പിണറായി വിജയന്‍. ഈ വീഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരെയും കേരള കോണ്‍ഗ്രസുകാരെയും എന്തിന് പിണറായി കൊടുംവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങള്‍ക്ക് കാണാം.

എന്നാല്‍, ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാകുന്ന ഒരു വര്‍ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം. ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ നിന്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാന്‍ പോകുന്നതേയുള്ളൂ….’- എന്നായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം.

Suspension for Policeman Who Commented on WhatsApp Calling KM Shaji a Communalist

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക