28
May 2025
Fri
28 May 2025 Fri
500 notes

ഡെറാഡൂണ്‍: കൈക്കൂലിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥന്റെ അതിസാഹസികത. (Taluk office employee caught taking bribe swallows Rs 500 notes) കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ താലൂക്ക് ഓഫീസ് ജീവനക്കാരന്‍ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകള്‍ വിഴുങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് 500 രൂപ നോട്ടുകളാണ് വിഴുങ്ങിയത്. ഡെറാഡൂണില്‍ താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്ന ഗുല്‍ഷന്‍ ഹൈദര്‍ എന്ന പട്‌വാരിയെയാണ് വിജിലന്‍സ് വകുപ്പ് പിടികൂടിയത്.

പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. നോട്ട് വിഴുങ്ങിയെങ്കിലും മറ്റ് തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. വി. മുരുകേശന്‍ പറഞ്ഞു. ഹൈദറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചു.

കല്‍സി തഹസില്‍ സ്വദേശിയായ ഗുല്‍ഷന്‍ ഹൈദര്‍, താമസ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് പകരമായിട്ടാണ് കൈക്കൂലി വാങ്ങിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ വിജിലന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് കൈക്കൂലി പിടികൂടിയത്.

നോട്ടുകള്‍ വീണ്ടെടുക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും അതിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.