21
Sep 2022
Thu
21 Sep 2022 Thu

ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു. ലാവർ കപ്പ് 2022നു ശേഷം വിരമിക്കുമെന്നാണ് റോജർ ഫെഡറർ പ്രഖ്യാപിച്ചത്. 20 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിയ ആദ്യ പുരുഷതാരമാണ് റോജർ ഫെഡറർ. 2003ലാണ് ഫെഡറർ ആദ്യ ​ഗ്രാൻഡ് സ്ലാം ചൂടിയത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

23 ​ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ചൂടിയ വനിതാതാരം സെറീന വില്യംസം വിരമിച്ചതിനു പിന്നാലെയാണ് വിഖ്യാത താരം റോജർ ഫെഡറർ കൂടി വിരമിക്കൽ തീരുമാനം അറിയിച്ചത്.

 

24 വർഷത്തിനിടയ്ക്ക് 1500ലേറെ മൽസരങ്ങൾ കളിച്ചതായി 41കാരനായ റോജർ ഫെഡറർ പറഞ്ഞു. താൻ സ്വപ്നംകണ്ടതിലും ഭം​ഗിയായി ടെന്നിസ് തന്നെ പരി​ഗണിച്ചതായി ഫെഡറർ ട്വിറ്ററിൽ കുറിച്ചു. വിരമിക്കുന്നതിനുള്ള സമയമാണിതെന്നു താൻ കരുതുന്നു. താൻ തുടർന്നും ടെന്നിസ് കളിച്ചേക്കാമെന്നും എന്നാൽ ​ഗ്രാൻഡ്സ്ലാമോ മറ്റ് ടൂർണമെന്റുകളോ കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യ മിർകയ്ക്കും നാലു മക്കൾക്കും തനിക്കു നൽകിവരുന്ന പിന്തുണയ്ക്കു നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു. കഴിഞ്ഞുപോയ 24 വര്ഷങ്ങള് 24 മണിക്കൂറു പോലെയാണ് തനിക്കു തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.