27
Oct 2024
Mon
27 Oct 2024 Mon
jammu kashmir terror attack

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗാന്‍ദെര്‍ബാല്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.(Terror attack in Kashmir; Seven people were killed)  ഗഗന്‍ഗീര്‍ മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് നടന്ന വെടിവയ്പിലാണ് ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോനാമാര്‍ഗ് മേഖലയില്‍ ശ്രീനഗര്‍ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവയ്പുണ്ടായത്.

ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു മടങ്ങിയപ്പോഴായിരുന്നു ആക്രമണം. അക്രമികളെ കണ്ടെത്താന്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചു.

ALSO READ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച മരുമകളെ ഭര്‍തൃപിതാവ് കല്ലിനിടിച്ച് കൊന്നു

കഴിഞ്ഞ ദിവസം ഷോപിയാനില്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളിയെയും സായുധര്‍ വെടിവച്ചുകൊന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ ആക്രമണത്തെ അപലപിച്ചു.

സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ആക്രമണം ഭീരുത്വവും നീചവുമെന്നു വിശേഷിപ്പിച്ചു. ”ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. പരിക്കേറ്റവര്‍ പൂര്‍ണ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു” ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു.

തൊഴിലാളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും അപലപിച്ചു.