06
Nov 2024
Tue
06 Nov 2024 Tue
Matrimonial

ബെംഗളൂരു: രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും വധുവിനെ കണ്ടെത്താന്‍ സാധിക്കാത്തതിന് മാട്രിമോണിയല്‍ സ്ഥാപനത്തിന് 60,000 രൂപ പിഴ. (The bride was not found and given; 60000 fine for matrimonial institution) ബെംഗളൂരു സ്വദേശിയായ കെ.എസ്. വിജയകുമാര്‍ നല്‍കിയ പരാതിയില്‍ ബെംഗളൂരുവിലെ ഉപഭോക്തൃകോടതിയുടേതാണ് വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകന്‍ ബാലാജിക്ക് വധുവിനെ തേടിയാണ് വിജയകുമാര്‍ ദില്‍ മില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. ഫെയ്സ്ബുക്ക് പരസ്യത്തിലൂടെയാണ് ഇദ്ദേഹം സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്.

ALSO READ: ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഇടിമിന്നല്‍; കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

തുടര്‍ന്ന് മാര്‍ച്ച് 17-ന് സ്ഥാപനവുമായി ബന്ധപ്പെട്ടു. മകന്റെ ഫോട്ടോകളും ആവശ്യമായ രേഖകളും കൈമാറി. 30,000 രൂപ ഫീസും നല്‍കിയിരുന്നു.

45 ദിവസത്തിനകം പൊരുത്തമുള്ള പെണ്‍കുട്ടിയെ കണ്ടെത്തിത്തരുമെന്നായിരുന്നു മാട്രിമോണിയല്‍ സ്ഥാപനത്തിന്റെ ഉറപ്പ്. എന്നാല്‍, 45 ദിവസമായിട്ടും വാക്കു പാലിക്കാത്തതിനാല്‍ വിജയകുമാര്‍ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു.

30,000 രൂപ തിരികെ നല്‍കുന്നതിനൊപ്പം നഷ്ടപരിഹാരമായി 20,000 രൂപയും മാനസികബുദ്ധിമുട്ട് നേരിട്ടതിന് 5,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക