ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.(The Delhi High Court will hear Umar Khalid’s bail plea tomorrow) ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
|
ഈ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ച് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈകോടതിയിലെ ജസ്റ്റിസ് അമിത് ശര്‍മ പിന്മാറിയിരുന്നു.
ALSO READ: മംഗളുരുവിലെ മുന്‍ എംഎല്‍എയുടെ സഹോദരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; കാര്‍ അപകടത്തില്‍പെട്ട നിലയില്‍
2022 മാര്‍ച്ചില്‍ ഉമര്‍ ഖാലിദ് നല്‍കിയ ജാമ്യഹരജി വിചാരണ കോടതി തള്ളി. മേയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തിയെങ്കിലും സുപ്രീംകോടതയെ സമീപക്കാന്‍ നര്‍ദേശിക്കുകയായരുന്നു. 2023 മേയില്‍ സുപ്രീംകോടതിയുടെ പരഗണനക്കെത്തിയ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ 11 തവണയാണ് മാറ്റിവെച്ചത്.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിലെ പ്രധാന സൂത്രധാരന്‍ ഉമര്‍ ഖാലിദ് ആണെന്ന ഡല്‍ഹി പൊലീസിന്റെ ആരോപണത്തന്റെ ബലത്തില്‍ മാത്രമാണ് അനന്തമായി നീളുന്ന ഈ ജയില്‍വാസം. എന്നാല്‍, ഇതിന് ആധാരമായി യാതൊരു തെളിവും ഹാജരാക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.
53പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ ഉമര്‍ ഖാലിദ് സജീവമായ പങ്കുവഹിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഉമര്‍ ഖാലിദിനെതിരായ ആരോപണം.





