30
Apr 2024
Fri
30 Apr 2024 Fri
oman expatriate death in flight

മസ്‌കത്ത്: മസ്‌കത്തില്‍നിന്നു നാട്ടിലേക്കു മടങ്ങവേ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ സദാനന്ദന്‍ (42) ആണ് മരിച്ചത്. മസ്‌കത്തില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസിന്റെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചിരുന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുമണിക്കൂര്‍ ബാക്കിയിരിക്കേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ( The returning expatriate died an hour before the plane landed )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമാനം ഇറക്കിയ ശേഷം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അല്‍മറായിയുടെ സോഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തേ സൗദിയിലായിരുന്ന സച്ചിന്‍ സദാനന്ദന്‍ രണ്ടു വര്‍ഷം മുമ്പാണ് ഒമാനിലെത്തിയത്. ഭാര്യ: ഷെര്‍ലി: മകന്‍: ആരോണ്‍ സച്ചിന്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക