23
Feb 2023
Thu
23 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: അറബ് ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം യു എ ഇ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട സൂചികയിലാണ് യുഎഇ ഒന്നാമതെത്തിയത്. 100ല്‍ 67 പോയിന്റാണ് യു എ ഇയുടെ സ്‌കോര്‍. രണ്ടാം സ്ഥാനം ഖത്തറിനാണ്. 100 ല്‍ 58 പോയിന്റോടെയാണ് ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ലഭിച്ച ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആണിത്.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ (42) കുവൈത്തിനാണ്, സൗദി അറേബ്യക്ക് 51 ഉം ബഹ്റൈനും ഒമാനും 44 ഉം ലഭിച്ചു. 90 പോയിന്റോടെ ഡെന്‍മാര്‍ക്ക് ആണ് ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം. 87 പോയിന്റോടെ കൂടി ഫിന്‍ലന്റും ന്യൂസിലന്റും രണ്ടാം സ്ഥാനത്തുണ്ട്. നോര്‍വേ, സിങ്കപ്പൂര്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

 

ലോക റാങ്കിങ്ങില്‍ ഖത്തറിന് 40 ആം സ്ഥാനവും ഇന്ത്യക്ക് 85 ആം സ്ഥാനവുമാണ്.180 ആം സ്ഥാനത്തുള്ള സൊമാലിയയാണ് പട്ടികയില്‍ അവസാനം ഇടം പിടിച്ചത്. ലിബിയ, യമന്‍, സിറിയ എന്നീ രാജ്യങ്ങളാണ് അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിയുള്ള രാജ്യങ്ങള്‍.