22
Sep 2022
Tue
22 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: തിരൂർ ചമ്രവട്ടം സ്വദേശി ജിദ്ദയിൽ മരിച്ചു. പരേതനായ തോട്ടുങ്ങൽ പറമ്പിൽ അസീസ് മകൻ മുഹമ്മദ് അനീസ് (42)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ചികിൽസയ്ക്കിടെ ഒന്നിൽ കൂടുതൽ തവണ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. 

 

ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ഫിക്സ് എന്ന മെക്കാനിക്കൽ ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. അസീസിന്റെ സഹോദരൻ മുഹമ്മദ് ഷാഫിയും ഇവിടെയാണ് ജോലി ചെയ്യുന്നത്. രണ്ടു പേരും എട്ടു മാസം മുമ്പ് ഒരുമിച്ചു നാട്ടിൽ നിന്നും വന്നതാണ്. മറ്റൊരു സഹോദരൻ കുഞ്ഞി മരക്കാർ ഉംറ ആവശ്യാർഥം ജിദ്ദയിലുണ്ട്. മറ്റു സഹോദരങ്ങൾ: മുഹമ്മദ് അലി, അബൂബക്കർ, ഷംസു, സഹോദരിമാർ ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ. തെക്കേപുറത്തു റസീനയാണ് ഭാര്യ.

 

സഹോദരങ്ങൾക്കൊപ്പം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മസൂദ് ബാലരാമപുരം, നൗഫൽ താനൂർ എന്നിവർ രേഖകൾ തയ്യാറാക്കാനായി കൂടെയുണ്ട്.