22
Jul 2024
Wed
22 Jul 2024 Wed
thiruvananathapuram native expatriate dies in Riyad while driving vehicle

റിയാദിൽ വാഹനമോടിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസി​ന്‍റെ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (57) ആണ്​ മരിച്ചത്​.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ജോയ് നിക്സണെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനി, മക്കൾ: സാമൂവേൽ, മായ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.