29
Feb 2025
Wed
29 Feb 2025 Wed
Thodupuzha native expat dies in Saudi during Namas

ഇടുക്കി തൊടുപുഴ സ്വദേശി സൗദിയില്‍ നിസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. അന്‍സാര്‍ ഹസ്സന്‍ (48) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിന് സമീപം നാരിയയിലെ ലേബര്‍ ക്യാംപിനോട് ചേര്‍ന്നുള്ള പള്ളിയില്‍ പ്രഭാത നിസ്‌കാരത്തിനിടെയായിരുന്നു അന്‍സാറിന്റെ മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഴഞ്ഞുവീണ അന്‍സാറിനെ ഉടന്‍ മുവാസാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ സുവൈദി കമ്പനിയുടെ കീഴില്‍ അല്‍ മആദിന്‍ ഫോസ്‌ഫേറ്റില്‍ ഇലക്ട്രിക്കല്‍ ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം മുവാസാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക