30
Aug 2022
Mon
30 Aug 2022 Mon

പാലക്കാട്ട് ഇന്നലെ രാത്രി സിപിഐഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊന്ന കേസിലാണ് മൂന്ന് പേര്‍ പിടിയിലായത്. കൊലയാളികള്‍ എത്തിയ ഒരു സ്‌കൂട്ടര്‍ പൊലീസ് കണ്ടെടുത്തു. കൊലയാളി സംഘത്തില്‍ ആറുപേരുണ്ടെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

2008ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആറുച്ചാമിയെ സിപിഐഎമ്മുകാര്‍ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട ഷാജഹാന്‍.  ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ഇന്നലെതന്നെ ആരോപിച്ചിരുന്നു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയാരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക