
ദുബൈ: ഉത്തരേന്ത്യക്കാരെ മൂന്നു പേരെ ദുബയിലെ താമസസ്ഥലത്ത് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. (Three Indians died of poisoning in Dubai) രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ഉദയ്പൂര്‍ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ഗുര്‍ജാര്‍(23), ശ്യാംലാല്‍ ഗുര്‍ജാര്‍(29) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
![]() |
|
ദുബയില്‍ സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളാണ് മൂന്നുപേരും. ഞായറാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മൂവരെയും പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസ് സംഭവ സ്ഥലത്തെത്തി. നാരായണ്‍ ലാല്‍ ജാന്‍വര്‍ ഉന്‍കരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഹിമരാജ് ഗര്‍ജാര്‍ ആണ് പരശ് റാമിന്റെ പിതാവ്. മാതാവ്: ഗോപി ദേവി.
ഭദ്രിലാല്‍ ഗുര്‍ജാര്‍ ആണ് ശ്യാംലാലിന്റെ പിതാവ്. മൃതദേഹങ്ങള്‍ ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലെ മരണ കാരണം കൃത്യമായി മനസിലാകൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തുകയാണ്. മൂവരും ഒരുമിച്ച് ആത്മഹത്യ ചെയ്തതിന്റെ കാരണമറിയാതെ അമ്പരക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)