തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. (Three more people died of Covid in Kerala; Total cases 2223) രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 7,121 ആയി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ആകെ രോഗികളുടെ എണ്ണം 2223 ആയി ഉയര്‍ന്നു.
|
306 കേസുകള്‍ ആണ് രാജ്യത്ത് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ ആക്ടീവ് കേസുകള്‍ 7121 ആയി, 24 മാനിക്കൂറിനിടെ 6 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 3 മരണം കേരളത്തിലാണ്
കേരളത്തില്‍ 170 പുതിയ ആക്ടീവ് കേസുകള്‍ കൂടി, ആകെ കേസുകള്‍ 2223 ആയി. 87 വയസുള്ള സ്ത്രീ, 78ഉം 69ഉം വയസുള്ള പുരുഷന്‍മാര്‍ ആണ് മരിച്ചത് നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളില്‍ 32 ശതമാനവും കേരളത്തിലാണ്
5 സംസ്ഥാനങ്ങളില്‍ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.ഐസൊലേഷന്‍ കിടക്കകളും, വെന്റിലേറ്ററുകളുമടക്കം സജ്ജമാക്കാന്‍ നിര്‍ദേശിച്ചു. രോഗങ്ങളുള്ളവള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.
ജാഗ്രത പാലിക്കണം
രോഗവ്യാപനം തടയുന്നതിനായി ജനങ്ങള്‍ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കള്‍ പടരാതെ ശ്രദ്ധിക്കണം, രോഗങ്ങളുള്ളവര്‍ ആള്‍ക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.
ശ്വാസകോശ രോഗങ്ങളുള്ളവര്‍ സൂക്ഷിക്കണമെന്നും, ഗുരുതര രോഗ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശിച്ചു. പരിശോധന കൂട്ടാനും നിര്‍ദേശമുണ്ട്. ശ്വാസകോശ രോഗം ബാധിച്ച എല്ലാവരെയും, പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങളുള്ളവരില്‍ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവില്‍ നിര്‍ദേശമുള്ളത്.
കേരളത്തിലേത് വ്യാപന ശേഷി കൂടുതലുള്ള വൈറസ്
കൊവിഡ് കേസുകള്‍ ഉയരവെ, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്.


