23
Sep 2022
Thu
23 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: 15കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 90കാരന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും. കരിമ്പ സ്വദേശി പരുക്കന്‍ ചോലച്ചിറയില്‍ വീട്ടില്‍ കോര കുര്യനെയാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ശിക്ഷവിധിച്ചത്.

 

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലടിക്കോട് പൊലീസാണ് കേസന്വേഷിച്ചത്. എട്ടു രേഖകള്‍ ഹാജരാക്കി. അന്നത്തെ എസ്ഐ ആയിരുന്ന ലീല ഗോപനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.