കൂര്‍ക്കംവലി കുറയ്ക്കാന്‍ ഈസിയായ ഈ ടിപ്പുകള്‍ ധാരാളം
|
കൂര്‍ക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂര്‍ക്കംവലിക്കുന്നവരെ കൂടാതെ തൊട്ടടുത്ത് കിടക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണിത്. ഉറക്കത്തില്‍ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന ശബ്ദായമാനമായ ശ്വസനമാണ് കൂര്‍ക്കം വലി. പരുക്കന്‍ കൂര്‍ക്കംവലി ശബ്ദം ഒരു വ്യക്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും. ഇത് എല്ലാവരിലും ഇടയ്ക്കിടെ സംഭവിക്കാറുണ്ട്, എന്നാല്‍ ചില ആളുകള്‍ക്ക് ഇത് ഒരു വിട്ടുമാറാത്ത പ്രശ്‌നമായി മാറിയേക്കാം. ചിലപ്പോള്‍, കൂര്‍ക്കംവലി ഒരു അടിസ്ഥാന ആരോഗ്യാവസ്ഥയുടെ ലക്ഷണമാണ്.
ശ്വസിക്കുമ്പോള്‍, മൂക്ക്, വായ, തൊണ്ട എന്നിവയില്‍ നിന്ന് വായു സുഗമമായി സഞ്ചരിക്കുന്നു. പക്ഷേ, ശ്വാസനാളം പരിമിതമാകുമ്പോള്‍, ഈ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്ന വായു മൂക്ക്, വായ, തൊണ്ട ടിഷ്യൂകള്‍ വൈബ്രേറ്റ് ചെയ്യുകയും കൂര്‍ക്കംവലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂര്‍ക്കംവലി സമയത്ത് ഒരു വ്യക്തിക്ക് വിവിധ ശബ്ദങ്ങള്‍ അനുഭവപ്പെടാം, അതായത് മുഴക്കം, അലര്‍ച്ച, ചൂളമടി, അല്ലെങ്കില്‍ കൂര്‍ക്കംവലി.
ജലദോഷ പ്രശ്‌നമുള്ളപ്പോള്‍ കൂര്‍ക്കംവലി ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകുന്നുണ്ട്. അതിനാല്‍ കാരണം കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. അമിത വണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയെല്ലാം കൂര്‍ക്കംവലിയ്ക്ക് കാരണമാകാം. കൂര്‍ക്കംവലിയ്ക്ക് പരിഹാരമായി ചെയ്യാന്‍ സാധിക്കുന്ന ചില ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്.
അമിത വണ്ണം കൂര്‍ക്കംവലിയ്ക്ക് കരണമായതുകൊണ്ട് ഈ പ്രശ്‌നമുള്ളവര്‍ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാല്‍ കൂര്‍ക്കം വലിക്ക് ആശ്വാസം ലഭിക്കും. പൊതുവെ വ്യായാമം പതിവാക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടാന്‍ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം.
കൂടാതെ ഈ ടിപ്പുകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ
❗ ഉറങ്ങാന്‍ കിടക്കുന്ന രീതികള്‍ പ്രധാനമാണ്. ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും.
❗ ഉറക്കം ക്രമീകരിക്കുക. സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാന്‍ ശ്രമിക്കുക.
❗അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.
❗ നിര്‍ജ്ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക.
❗ പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പുകവലിയും ഒഴിവാക്കുക
❗ നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം.
❗ ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക.
❗ അധിക തലയിണകള്‍ ഉപയോഗിച്ച് തല ഉയര്‍ത്തി കിടക്കുന്നത് ശ്വാസനാളങ്ങള്‍ തുറക്കുന്നതിനും, കൂര്‍ക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും.
❗ സ്‌ക്രീനില്‍ നിന്നുള്ള വെളുത്ത കിരണങ്ങള്‍ സ്ലീപ്പിംഗ് ഹോര്‍മോണിനെ തടസ്സപ്പെടുത്തുകയും മണിക്കൂറുകളോളം നിങ്ങളെ ഉണര്‍ത്തുകയും ചെയ്യും എന്നതിനാല്‍ ഉറങ്ങുന്നതിനുമുമ്പ് മൊബൈലോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നത് നിര്‍ത്തുക.
❗ ചെറുചൂടുള്ള വെള്ളത്തില്‍ കാലുകള്‍ കഴുകുന്നത് വിശ്രമിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
❗ മുറിയിലെ അന്തരീക്ഷം മാറ്റുന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കൂര്‍ക്കംവലി സാധ്യത കുറയ്ക്കുകയും ചെയ്യും.
To prevent or quiet snoring, try these tips


