11
Jan 2025
Thu
11 Jan 2025 Thu
Today Gold Rate in Kerala for 1 Pavan on Monday, 8th September 2025

പുതുവത്സരദിനത്തില്‍ കേരളത്തിലെ സ്വര്‍ണവില മുകളിലേക്ക് തന്നെ. പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്നലെ 320 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണ 57,000 കടന്നിരുന്നു. പിന്നാലെയാണ് ഇന്നും കൂടിയത്.
രണ്ടാം ദിനമായ ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ 2025ലെ ആദ്യ രണ്ട് ദിനങ്ങളില്‍ സ്വര്‍ണവിലയില്‍ 560 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57,440 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വില 7180 രൂപയാണ. ഡിസംബര്‍ 13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്.

സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് വില. ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്.

അതേസമയം, പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുപൈസയുടെ നഷ്ടത്തോടെ 85.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ മൂലധനത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.

ചൊവ്വാഴ്ച 12 പൈസയുടെ നഷ്ടത്തോടെയാണ് വിപണി ക്ലോസ് ചെയ്തത്. ഡോളര്‍ ഒന്നിന് 85.64 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ ഈ റെക്കോര്‍ഡ് ആണ് ഇന്ന് വീണ്ടും തിരുത്തിയത്. എന്നാല്‍ ഇന്നും താഴേക്ക് പോകുകയായിരുന്നു. അസംസ്‌കൃത എണ്ണ വില കൂടുന്നത് രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്.

ജനുവരിയിലെ സ്വര്‍ണവില 

1-Jan-25
Yesterday »
57200
2-Jan-25
Today »
Rs. 57,440

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക