22
Aug 2022
Mon
22 Aug 2022 Mon

75 വർഷത്തിനിടെ രാജ്യം കൈവരിച്ചത് അനേകനേട്ടങ്ങളാണെന്നും എന്നാൽ ഇപ്പോഴത്തെ ആത്മരതിയടയുന്ന സർക്കാർ സ്വാതന്ത്ര്യസമരസേനാനികളുടെ മഹത്തായ ത്യാ​ഗങ്ങളെയും രാജ്യം കൈവരിച്ച നേട്ടങ്ങളെയും വിലകുറച്ചുകാട്ടുകയാണെന്ന് കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. കർണാടകയിൽ ​ഹർ ഘർ തിരം​ഗ പരസ്യത്തിൽ നിന്ന് ജവഹർലാൽ നെഹ്രുവിനെ ബിജെപി സർക്കാർ ഒഴിവാക്കിയതിനു പിന്നാലെയാണ് സോണിയാ ​ഗാന്ധി തന്റെ സ്വാതന്ത്ര്യദിന ആശംസയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചത്.  

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ചരിത്രവസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനെ അം​ഗീകരിക്കുകയോ ​ഗാന്ധി-നെഹ്രു-പട്ടേൽ-ആസാദ് അവഹേളനം കോൺ​ഗ്രസ് അനുവദിക്കുകയോ ചെയ്യില്ലെന്നും സോണിയാ ​ഗാന്ധി പറഞ്ഞു. 

 

ഇന്ത്യാവിഭജനത്തിനു കാരണക്കാരനായി ബിജെപി ഇന്നലെ പുറത്തുവിട്ട വീഡിയോയിൽ ജവഹർലാൽ നെഹ്രുവിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരേ രം​ഗത്തെത്തിയ ജയറാം രമേശ് രണ്ടുരാജ്യമെന്ന ആശയം സവർക്കറുടേതാണെന്നും ജിന്നയതിനെ പിന്താങ്ങുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. വിഭജനം നാം അം​ഗീകരിക്കരുതെന്നും അങ്ങനെ വന്നാൽ ഇന്ത്യ പല കഷ്ണങ്ങളാകുമെന്നും അത് പൂർണനാശമായിരിക്കുമെന്നും സർദാർ പട്ടേൽ എഴുതിയിരുന്നുവെന്നും ജയറാം രമേശ് പറയുകയുണ്ടായി.