1- കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചിലാകും നടത്തുക. പരപ്പന്‍പാറമുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം വനമേഖല, പനങ്കയം പൂക്കോട്ടുമന, പൂക്കോട്ടുമനചാലിയാര്‍മുക്ക്, ഇരുട്ടുകുത്തികുമ്പളപ്പാറ മേഖലകളിലാകും രിശോധന. എന്നാല്‍ ഇന്നലത്തേതു പോലെ ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. (Wayanad Landslide Live Updates search continue today; DNA results of the unidentified bodies will be made public from today)
|
2 കൂടെയുള്ളവരെല്ലാം ഇസ്രായേലില്‍ പോയപ്പോഴും ഇവിടെ തന്നെ തങ്ങിയ കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ മരിച്ചു. 89 വയസ്സുണ്ട്. പ്രമുഖ വ്യവസായിയും കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സര്‍വീസ് ആരംഭിക്കുകയും ചെയ്ത ജൂതവംശജന്‍ എസ്. കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്.
കൂടെയുള്ളവരെല്ലാം ഇസ്രായേലില്‍ പോയപ്പോഴും ഇവിടെ തങ്ങി; കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ മരിച്ചു | last jewish woman in kochi
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
3– 16 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് വര്‍ണാഭമായ സമാപനം. ഉദ്ഘാടന ചടങ്ങുമുതല്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചുതുടങ്ങിയ പതിനഞ്ച് പകലിരവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള്‍ വര്‍ണാഭവും താരനിബിഡവുമായ ആഘോഷരാവില്‍ അവസാനമായി. സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികള്‍ക്കൊടുവിലാണ് 2024 ഒളിംപിക്‌സിന് പര്യവസാനമായത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോളി പി.ആര്‍ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യന്‍ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി.
4– ഇന്ത്യന്‍ അധികൃതരും പാകിസ്താനിലെ നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് സൂചിപ്പിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല.(Farooq Abdullah talks of ‘collusion’ in cross border infiltration ) ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് കടത്തും നടക്കുന്നത് രഹസ്യധാരണമൂലമാണെന്ന് കിശ്ത്വാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.
5- കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എട്ടു ജില്ലകളില്‍ ആണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. (weather updates kerala rain alert today yellow alert in 8 districts). 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴ പെയ്യാനുള്ള സാഹചര്യമാണ് യെല്ലോ അലര്‍ട്ട്.
Kerala Rain Alert | ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





