24
Jan 2026
Mon
24 Jan 2026 Mon
trial court criticize actress attack case advocate

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയെ പരിഹസിച്ച് വിചാരണക്കോടതി. വിചാരണവേളയില്‍ പത്തുദിവസത്തില്‍ താഴെയാണ് അഭിഭാഷക കോടതിയിലെത്തിയതെന്നും എത്തിയാല്‍ ഇവര്‍ ഉറങ്ങാറാണ് പതിവെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ട് ‘കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല’ എന്നാണ് പറയാറുള്ളതെന്നും വിചാരണക്കോടതി വിമര്‍ശിച്ചു.

അതേസമയം കോടതിയുടെ വിമര്‍ശനം അതിജീവിതയുടെ അഭിഭാഷക തള്ളി. താന്‍ പലപ്പോഴും കേസുകളുടെ ഭാഗമായി ഓഫിസില്‍ നിന്നു വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ ഒരു മണിയൊക്കെ ആവാറുണ്ട്. ഉച്ചയ്ക്ക് ചോറുണ്ട് കോടതിക്കുള്ളിലെത്തുമ്പോള്‍ ചിലപ്പോള്‍ മയങ്ങിപ്പോയേക്കാമെന്നും മറ്റ് അഭിഭാഷകര്‍ക്കും ഇതുപോലെ സംഭവിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

ALSO READ: കാഞ്ഞിരപ്പള്ളിയില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; സമീപത്ത് യുവാവിന്റെ മൃതദേഹം