15
Jul 2025
Sun
15 Jul 2025 Sun
trump and rosi

വാഷിങ്ടണ്‍: വിമര്‍ശിക്കുന്നവരെയും എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെയും ഭീഷണിപ്പെടുത്തി ഒതുക്കുന്ന നടപടി തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. (Trump threatens to revoke citizenship of actress who criticized government) ടെക്‌സസിലെ വെള്ളപ്പൊക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച അമേരിക്കന്‍ നടി റോസി ഒ’ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെക്‌സസിലെ വെള്ളപ്പൊക്കത്തില്‍ കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് ട്രംപ് ഭരണകൂടം വേണ്ട വിധം കൈകാര്യം ചെയ്തില്ലെന്ന് ടോക്ക്-ഷോ അവതാരകയും ഹാസ്യ നടിയുമായ റോസി ഒ’ഡോണല്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടിയുടെ യുഎസ് പൗരത്വം റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

‘റോസി ഒ’ഡോണല്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവമായി ആലോചിക്കുന്നു. അവള്‍ മനുഷ്യരാശിക്ക് ഒരു ഭീഷണിയാണ്. അവര്‍ക്ക് അവളെ വേണമെങ്കില്‍ അവള്‍ അയര്‍ലന്‍ഡില്‍ തന്നെ തുടരണം. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.

ALSO READ: തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ട്രെയ്‌നിന് തീപ്പിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയ്‌നുകള്‍ റദ്ദാക്കി

ജനുവരിയില്‍ റോസി ഒ’ഡൊണല്‍ അയര്‍ലണ്ടിലേക്ക് താമസം മാറിയിരുന്നു. മാര്‍ച്ചില്‍ ഒരു ടിക് ടോക്ക് വീഡിയോയില്‍, അമേരിക്കയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിച്ച് തുടങ്ങുമ്പോള്‍ യു.എസിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു.

അതേസമയം യു.എസ് നിയമപ്രകാരം,അമേരിക്കയില്‍ ജനിച്ച ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കാന്‍ പ്രസിഡന്റിന് അധികാരമില്ല. റോസി ഒ’ഡൊണല്‍ ന്യൂയോര്‍ക്കിലാണ് ജനിച്ചത്.

ജൂലൈ നാലിന് ടെക്‌സസില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 119 പേര്‍ കൊല്ലപ്പെട്ടതില്‍ റോസി ദുഖം രേഖപ്പെടുത്തുകയും പരിസ്ഥിതി നിരീക്ഷണത്തിനും ദുരന്ത പ്രവചന ഏജന്‍സികള്‍ക്കുമുള്ള ഫണ്ട് മുമ്പ് വെട്ടിക്കുറച്ചതിന് ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ മാസം ആദ്യം ഒരു ടിക് ടോക്ക് വീഡിയോയിലൂടെയായിരുന്നു റോസി തന്റെ വിമര്‍ശനം ഉന്നയിച്ചത്. ഈ വീഡിയോക്കുന്ന നേരിട്ടുള്ള പ്രതികരണമായിരുന്നു ട്രംപിന്റെ ഭീഷണി.