അങ്കാറ: മുപ്പതു വര്‍ഷമായി അടച്ചിട്ടിരുന്ന തുര്‍ക്കി-അര്‍മേനിയ അതിര്‍ത്തി വാതില്‍ തുറന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലേക്ക് ദുരിതാശ്വാസമെത്തിക്കുന്നതിനായാണ് അതിര്‍ത്തി തുറന്നത്.1988ല്‍ അര്‍മേനിയയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിഷ് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനത്തിന് പോവുന്നതിനായാണ് അവസാനമായി ഈ അതിര്‍ത്തിവാതില്‍ ഇതിനു മുമ്പ് തുറന്നത്.
|
കിഴക്കന്‍ പ്രവിശ്യയായ ഇഗ്ദിര്‍ വഴി അര്‍മേനിയയില്‍ നിന്നുള്ള അഞ്ചു ട്രക്കുകള്‍ തുര്‍ക്കിയിലെത്തി. ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിങ്ങനെ 100 ടണ്‍ വസ്തുക്കളുമായാണ് അര്‍മേനിയന്‍ സംഘം തുര്‍ക്കിയിലെത്തിയത്.
അര്‍മേനിയന്‍ പ്രധാനമന്ത്രി നികോല്‍ പഷിന്യാന് തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ച് അനുശോചനമറിയിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 27 രക്ഷാപ്രവര്‍ത്തകരെ തുര്‍ക്കിയിലേക്ക് അയച്ചതായി അര്‍മേനിയന്‍ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിക്കുകയുണ്ടായി.



