22
Feb 2023
Tue
22 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദാബി: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിലെ ദുരിത ബാധിതര്‍ക്ക് യു എ യിലെ മലയാളി സംരംഭകന്റെ സഹായ ഹസ്തം. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലിലാണ് ദുരിത ബാധിതര്‍ക്ക് സഹായം നല്‍കിയത്. 50 ദശലക്ഷം ദിര്‍ഹമാണ് ഇദ്ദേഹം ദുരിത ബാധിതര്‍ക്കായി നല്‍കിയത്.

എമിറേറ്റ്സ് റെഡ് ക്രസന്റിന് അദ്ദേഹം തുക കൈമാറി. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ആദ്യഘട്ടത്തില്‍ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ദുരന്തത്തിനു ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള പ്രവര്‍ത്തങ്ങള്‍ക്കും സഹായങ്ങള്‍ ഉപകരിക്കും.

അതേസമയം, ഭൂചലനം നാശം വിതച്ച മേഖലയിലേക്ക് സഹായം എത്തിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം മാനുഷികതയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് ഡോ.ഷംഷീര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവന. ഭൂകമ്പ ബാധിതര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമാണ് മനസ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.