വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സില്‍ നടന്ന ഒരു ഹൗസ് പാര്‍ട്ടിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ടി.വി. നടന്‍ അറസ്റ്റില്‍. ടി.വി. നടനായ ആശിഷ് കപൂറിനെ പൂനെയില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് ഡി.സി.പി. രാജാ ബാന്തിയ പറഞ്ഞു.
|
കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍, പഞ്ചാബി ബാഗില്‍ താമസിക്കുന്ന 24 വയസ്സുകാരിയായ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് പരാതി നല്‍കിയത്. സിവില്‍ ലൈന്‍സിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയിലേക്ക് മറ്റൊരു സുഹൃത്ത് ക്ഷണിച്ചപ്പോള്‍ പോയതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ALSO READ: നാട്ടില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തൃശൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു
യുവതിയുടെ മൊഴി പ്രകാരം, പാര്‍ട്ടിയില്‍ സുഹൃത്തും മറ്റൊരു സ്ത്രീയുമടക്കം അഞ്ച് പേരുണ്ടായിരുന്നു. സംഘം യുവതിയുടെ പാനീയത്തില്‍ ലഹരി കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കൂടാതെ മര്‍ദ്ദിക്കുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതായും യുവതി പറഞ്ഞു.
സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വീടിന് പുറത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. ഓഗസ്റ്റ് 11-നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.





