17
Dec 2024
Mon
17 Dec 2024 Mon
two and half year old boy electrocuted in Kasarkode

കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് ദേലംപാടി ഗ്വാളിമുഖത്തെ വ്‌ലോഗര്‍മാരായ ജി എസ് മുഹമ്മദ് ശിംശാര്‍ – മൊഗ്രാലിലെ സി എച്ച് ഫാത്വിമത് അഷ്്ഫാന ദമ്പതികളുടെ മകന്‍ സൈന്‍ ഇസ്ദാന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിംശാറിന്റെ അനുജത്തിയുടെ വിവാഹം അടുത്ത മാസം നാലാം തീയതി വീട്ടില്‍ നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മരണം. കളിച്ചുകൊണ്ടിരുന്ന ഇസ്ദാന്‍ വീടിന് പുറത്തുള്ള എര്‍ത്ത് കമ്പിയില്‍ അബദ്ധത്തില്‍ പിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മുത്തച്ഛന്‍ മുഹമ്മദ് ഷാഫിക്ക് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റു.

വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഷോക്കേറ്റ മുഹമ്മദ് ഷാഫിയെ ഉടന്‍തന്നെ ചെര്‍ക്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്ദാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കര്‍ണാടകയിലെ പുത്തൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

കേരള ടൂറിസത്തെ പരിചയപ്പെടുത്താനും വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും ഇന്‍ഡ്യന്‍ പര്യടനം നടത്തുകയും ചെയ്തിട്ടുണ്ട് കുട്ടിയുടെ മാതാപിതാക്കള്‍. സൈന്‍ ഇസ്ദാനും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.