11
Aug 2025
Wed
11 Aug 2025 Wed
Two expatriate Malayalis die of heart attacks in Jeddah

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വ്യത്യസ്ത പ്രദേശങ്ങളില്‍ രണ്ട് പ്രവാസി മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി ചോലമുക്ക് സദാംപടി കോല്‍മല റോഡില്‍ താമസിക്കുന്ന അമീര്‍ഖാന്‍ (63), തൃശൂര്‍ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പില്‍ അബ്ദുറഹ്മാന്‍ അലി (51) എ്‌നനിവരാണ് മരിച്ചത്. അമീര്‍ഖാന്‍ ഹൃദയാഘാതംമൂലം ആശുപത്രിയിലും അബ്ദുറഹ്മാന്‍ അലി താമസസ്ഥലത്തുവച്ചമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റുവൈസില്‍ ജോലി ചെയ്തുവരികയായിരുന്നു അമീര്‍ഖാന്‍. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ അബൂഹൂര്‍ കിങ് അബ്ദുല്ല മഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജിദ്ദ, മുഹമ്മദിയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുറഹ്മാന്‍ അലി. താമസിക്കുന്ന മുറിയില്‍വച്ച് ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ ഇദ്ദേഹത്തെ ണ്ടെത്തുകയായിരുന്നു. ജിദ്ദ കിങ് ഫഹദ് ആശുപത്രി ആശുപത്രിയലെത്തിച്ച് മരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ: സൗദ, മക്കള്‍: സാദിഖലി, സിദാന്‍, സിയ.

രണ്ട് മൃതദേഹങ്ങളുടെും നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് ഭാരവാഹികള്‍ രംഗത്തുണ്ട്.

Two expatriate Malayalis die of heart attacks in Jeddah

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക