ടൂറിസ്റ്റ് വിസയില്‍ ബെംഗളൂരുവിലെത്തിയ ഉസ്ബക്കിസ്താന്‍ വനിതയെ ഹോട്ടല്‍മുറിയില്‍ കയറി കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന രണ്ടുപേരെ പൊലീസ് പിടികൂടി. 27കാരിയായ സറീന ദിജിപറോവയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളുമെടുത്ത് ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരായ രണ്ട് അസം സ്വദേശികള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ രക്ഷപ്പെടുകയായിരുന്നു.(two held from kerala over murder of uzbek woman in bengaluru)
|
മാര്‍ച്ച് അഞ്ചിനാണ് സറീനയെ ജഗദീഷ് ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയെ വിളിച്ചിട്ട് പ്രതികരണമില്ലാതായതോടെ ഹോട്ടല്‍ മാനേജരും ഹൗസ് കീപ്പിങ് സ്റ്റാഫും മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നുനോക്കിയപ്പോഴാണ് സറീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെ മാര്‍ച്ച് 13ന് ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരായ അമൃതും റോബര്‍ട്ടും ബെംഗളൂരുവില്‍ നിന്ന് കടന്നതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്തപ്പോള്‍ റോബര്‍ട്ടും അമൃതും കേരളത്തിലേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും പിന്തുടര്‍ന്ന് പിടൂകുടുകയായിരുന്നു. പ്രതികളില്‍ നിന്ന് 13000 ഇന്ത്യന്‍ രൂപയും ഉസ്ബക്ക് കറന്‍സിയും കൊല്ലപ്പെട്ട സറീനയുടെ മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.
രാഹുല്‍ കുമാര്‍ എന്ന ബ്രോക്കര്‍ മുഖേനയായിരുന്നു സറീന ഹോട്ടലില്‍ മുറിയെടുത്തത്. മാര്‍ച്ച് 16 വരെ ഹോട്ടലില്‍ തങ്ങുമെന്ന് യുവതി അറിയിച്ചിരുന്നു. രകൊല്ലപ്പെട്ട ദിവസം ഉച്ചയോടെ യുവതി 5500 രൂപ മുറിയുടെ വാടക ഇനത്തില്‍ ഹോട്ടല്‍ ജീവനക്കാരന് നല്‍കിയിരുന്നു. ഇതിനു ശേഷം ഇവരെ കാണുകയുണ്ടായില്ല. രാത്രി രാഹുല്‍ കുമാര്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് യുവതി ഫോണെടുക്കുന്നില്ലെന്നും മുറിയില്‍ പോയി നോക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് മാനേജരും റൂം ബോയിയും മാസ്റ്റര്‍ കീയുമായി പോയി നോക്കുമ്പോഴാണ് യുവതി കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





