|
ജിദ്ദ: ഉംറ നിര്‍വഹിക്കാനായി നാട്ടില്‍ നിന്നെത്തിയ രണ്ട് മലയാളികള്‍ ജിദ്ദയില്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ കറുത്തേടത്ത് ഉമ്മര്‍, കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീന്‍ എന്നിവരാണ് സൗദിയില്‍ വച്ച് മരിച്ചത്.
ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് അബ്ഹുര്‍ കിങ് അബ്ദുള്ള മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലിരിക്കെയാണ് മുംതാസ് ബീഗ് അന്തരിച്ചത്. 10 ദിവസം മുന്‍പ് ഉംറ നിര്‍വഹിച്ച് പൂര്‍ത്തിയായിരുന്നു. പിന്നീട് നാട്ടിലേക്ക് പോകാനായി ജിദ്ദ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് മുംതാസ് ബീഗത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉംറ നിര്‍വഹിക്കാന്‍ കുടുംബ സമേതം നാട്ടില്‍ നിന്നെത്തിയ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമ്മര്‍ (68) ജിദ്ദ ഹസ്സന്‍ ഗസ്സാവി ആശുപത്രിയില്‍വച്ചാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ പിതൃസഹോദര പുത്രനാണ് ഉമ്മര്‍.
Two Malayalis who arrived for Umrah died in Jeddah
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





