27
Nov 2025
Sun
27 Nov 2025 Sun
two plus one students shoots class mate in Gurugram

സഹപാഠിയെ വെടിവച്ച് രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. വെടിയേറ്റ 17കാരന്റെ നില ഗുരുതരം. പ്രതികളെ പോലീസ് പിടികൂടി. പിടിയിലായ കുട്ടികളിലൊരാളുടെ പിതാവിന്റെ ലൈസന്‍സുള്ള തോക്കാണ് അക്രമത്തിനുപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിക്കു സമീപം ഗുരുഗ്രാമിലെ ആഡംബര വസതികള്‍ നിലകൊള്ളുന്ന സൊസൈറ്റിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളില്‍ മുമ്പ് നടന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് ഇരുവരും 17കാരനെ ശനിയാഴ്ച രാത്രി അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് കിട്ടുന്ന വിധത്തില്‍ തോക്കുകള്‍ സൂക്ഷിക്കരുതെന്ന മുന്നറിയിപ്പ് അക്രമസംഭവത്തിനു പിന്നാലെ പോലീസ് പുറപ്പെടുവിച്ചു.

ALSO READ: എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവത്തില്‍ റിപോര്‍ട്ട് തേടി ആരോഗ്യമന്ത്രി