02
Dec 2023
Mon
02 Dec 2023 Mon

പാലക്കാട് അമിത വേ​ഗതയിലെത്തിയ കാർ മൽസ്യവ്യാപാരത്തിനു പോയ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. മൽസ്യവ്യാപാരിയുടെ തല ഇടിയുടെ ആഘാതത്തിൽ വേർപെട്ടു. തെറിച്ചുപോയ തല കണ്ടെത്തിയത് മൂന്നരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠൻ (43) ആണു മരിച്ചത്. ഞായർ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് ദാരുണമായ അപകടം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു മണികണ്ഠന്റെ ഇരുചക്രവാഹനത്തിൽ അമിതവേ​ഗതയിലെത്തിയ കാറിടിച്ചുകയറിയത്. 35 മീറ്ററോളം അകലേക്ക് തെറിച്ചുപോയ ഇരുചക്രവാഹനം കത്തിനശിച്ചു. മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയി. വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ‍ സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഓമനയാണ് മണികണ്ഠന്റെ ഭാര്യ. മക്കൾ: മനു, ബിനു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക