17
Jun 2025
Sun
17 Jun 2025 Sun

വാഷിങ്ടണ്‍: ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യു.എസ് ഉപയോഗിച്ചത് പശ്ചിമ പസഫിക് സമുദ്രത്തിലെ ഗ്വാം നാവികത്താവളം. പസഫിക്കിലെ ചെറിയൊരു ദ്വീപാണ് ഗ്വാം. ഈ ദ്വീപിലാണ് യു.എസിന്റെ ആന്‍ഡേഴ്‌സണ്‍ വ്യോമതാവളവും സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നു 7500 കിലോമീറ്റര്‍ പറന്നാണ് ഇറനേ ആക്രമിച്ചത്. ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദുരമകലെയാണ് ഇറാന്‍ സ്ഥിതിചെയ്യുന്നത്. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റര്‍ ദൂരമാണ് യു.എസിന്റെ ബി2 ബോംബറുകള്‍ക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാനാകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

“വളരെ വിജയകരമായിരുന്നു” എന്ന് വിശേഷിപ്പിച്ച ആക്രമണങ്ങൾ നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ സൈറ്റുകളെ ആക്രമിച്ചുവെന്നും ഫോർഡോ ആയിരുന്നു പ്രധാന ലക്ഷ്യമെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള IRNA വാർത്താ ഏജൻസി മൂന്ന് ആണവ സൈറ്റുകളിലും ആക്രമണങ്ങൾ നടന്നതായി സ്ഥിരീകരിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആക്രമണം നടന്നത്. ഫോര്‍ദോയിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ടണ്‍ കണക്കിന് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇത് വഹിക്കാന്‍ ശേഷിയുള്ളതാണ് ബി-2 എന്ന അത്യാധുനിക യുദ്ധവിമാനം.

ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കിയതായി ട്രംപ് അറിയിച്ചു. ആക്രമണം നടത്തിയ എല്ലാ യുദ്ധവിമാനങ്ങളും ഇറാന്റെ വ്യോമാതിര്‍ത്തിക്ക് പുറത്തെത്തി. വിമാനങ്ങള്‍ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണ്. നമ്മുടെ സൈനികര്‍ക്ക് അഭിനന്ദങ്ങള്‍ നേരുന്നു. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ് പറഞ്ഞു.

ശനിയാഴ്ചയാണ് ആക്രമണത്തിന്റെ സൂചനകള്‍ നല്‍കി ബി2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെ ഗ്വാമിലേക്ക് മാറ്റിയത്. യു.എസിലെ മിസോറിയില്‍ നിന്നാണ് ഗ്വാമിലേക്ക് യുദ്ധവിമാനങ്ങളെ എത്തിച്ചത്. നേരിട്ട് യു.എസില്‍ നിന്ന് ആക്രമണത്തിന് പോകുന്നതിന് പകരം ഗ്വാമില്‍ നിന്നാകുമ്പോള്‍ പെട്ടെന്ന് ആക്രമണത്തിന് തീരുമാനമുണ്ടായാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കും. ഇക്കരണത്താൽ ആണ് ഇറാനെതിരായ നീക്കത്തിന് ഗ്വാം തിരഞ്ഞെടുത്തത്.

U.S. strikes on Iran: What we know about the nuclear sites that were hit us bomb