യുഎഇയിൽ ആഗസ്ത് 14 മുതൽ 18 വരെ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചു ദിവസം രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ദേശീയ ദുരന്തനിവാരണ സമിതിയും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആഭ്യന്തര- പ്രതിരോധ- ഊർജ അടിസ്ഥാന സൗകര്യവികസന മന്ത്രാലയങ്ങളും പൊലീസും സംയുക്തമായി ദേശീയതലത്തിൽ കർമപദ്ധതി തയാറാക്കി.
|
കടലിനു സമീപവും ഉയർന്ന പ്രദേശങ്ങളിലും വെള്ളമുള്ള പ്രദേശങ്ങളിലും പോവരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ വേഗത സംബന്ധിച്ച നിർദേശങ്ങൾ പാലിച്ച് കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അടുത്തിടെ യുഎഇയുടെ വടക്കുകിഴക്കന് മേഖലകളില് കനത്ത പ്രളയമുണ്ടായിരുന്നു. ദിവസങ്ങള് നീണ്ടുനിന്ന മഴയെ തുടര്ന്നായിരുന്നു ഇത്. അഞ്ചുപാകിസ്താനികളടക്കം ഏഷ്യക്കാരായ ഏഴു പ്രവാസികളാണ് പ്രളയക്കെടുതിയില് മരിച്ചത്.



