26
Aug 2024
Thu
26 Aug 2024 Thu
uapa tribunal

ന്യൂഡല്‍ഹി: സിമി നിരോധനം ഒമ്പതാം തവണയും നീട്ടിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍.(UAPA Tribunal upholds extension of SIMI ban)  ഫുല്‍വാരി ശരീഫ് പിഎഫ്‌ഐ കേസ്, ഐഎസ്‌ഐഎസ് ബന്ധം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2022 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്‌ന സന്ദര്‍ശനം തടസ്സപ്പെടുത്താനുള്ള ഗൂഡാലോചന നടത്തിയെന്നതാണ് ഫുല്‍വാരി ശരീഫ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎപിഎ ട്രിബ്യൂണലിന്റെ ഉത്തരവ് ചൊവ്വാഴ്ച്ച ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി. നിരോധിക്കപ്പെട്ടെങ്കിലും സിമി പ്രവര്‍ത്തകര്‍ നിയമവിരുദ്ധ, ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ഉത്തരവില്‍ പറയുന്നു. യുവാക്കളില്‍ സ്വാധീനം ചെലുത്തിലും മറ്റ് സംഘനകള്‍ വഴിയും സിമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സിമി പ്രവര്‍ത്തകര്‍ അല്‍ ഖാഇദ, ലശ്കറെ ത്വയ്യിബ, ഐഎസ്‌ഐഎസ്, ജയ്‌ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയവയുമായി ബന്ധപ്പെടുന്നുണ്ട്. ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും സംഘടനയ്ക്ക് ഫണ്ട് വരുന്നുണ്ടെന്നും ട്രിബ്യൂണല്‍ ആരോപിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരില്‍ പലരുടെയും സിമി ബന്ധം തെളിഞ്ഞിട്ടുണ്ടെന്നാണ് മറ്റൊരു ആരോപണം. സിമിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ പ്രവര്‍ത്തനം.

പിഎഫ്ഐ നിരോധനം: സുരക്ഷാ ഏജൻസികൾ യോ​ഗം ചേർന്നു

മുന്‍ സിമി പ്രവര്‍ത്തകര്‍ നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടിനു വേണ്ടിയോ അല്ലെങ്കില്‍ ഐസ്‌ഐഎസ് ആശയ പ്രചരണത്തിനോ വേണ്ടിയോ പ്രവര്‍ത്തിക്കുന്നതായും ട്രിബ്യൂണല്‍ ആരോപിക്കുന്നു.

നിരോധനം ശരിവയ്ക്കുന്നതിന് പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്നത് എന്‍ഐഎ ഓഫിസര്‍ വിപിന്‍ കുമാറിന്റെ മൊഴിയാണ്. ഫുല്‍വാരി ശരീഫ് പിഎഫ്‌ഐ കേസിലെ പ്രധാന പ്രതികളായ അതാര്‍ പര്‍വേസ്, ജലാലുദ്ദീന്‍ എന്നിവര്‍ സിമി അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആസൂത്രണത്തിനും ഭീകരപ്രവര്‍ത്തനത്തിനും അവരുടെ സഹായം തേടിയിരുന്നതായും വിപിന്‍ കുമാര്‍ വെളിപ്പെടുത്തിയതായാണ് ട്രിബ്യണല്‍ പറയുന്നത്. ‘ഇന്ത്യ 2047: ഇന്ത്യ ഇസ്ലാമിക ഭരണത്തിലേക്ക്’ എന്ന തലക്കെട്ടോട് കൂടിയ രേഖകള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായും ട്രിബ്യൂണല്‍ അവകാശപ്പെടുന്നു.

മുസ്ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുന്നതിന് പിഎഫ്‌ഐ നിര്‍ദേശ പ്രകാരം മുന്‍ സിമി അംഗങ്ങളുടെ രഹസ്യ ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നുവെന്ന് പര്‍വേസ് കുറ്റസമ്മതം നടത്തിയതായും ആരോപിക്കുന്നു.

UAPA tribunal upholds ban on SIMI, cites links to ISIS