ബിരുദ വിദ്യാർഥിനികൾക്ക് 30,000 രൂപയുടെ സ്‌കോളർഷിപ്പ്| കൂടുതലറിയാം
|
വാർഷികവരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ള കുടുംബത്തിൽപ്പെട്ട ബിരുദ കോഴ്‌സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് 30,000 രൂപയുടെ സ്‌കോളർഷിപ്പ്.
വിശദാംശങ്ങൾ താഴെ
പ്ലസ്ടു/ഡിപ്ലോമ തലത്തിൽ 60 ശതമാനം മാർക്ക് ലഭിച്ച പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാനാവൂ
രക്ഷിതാവിന്റെ വാർഷികവരുമാനം അഞ്ചുലക്ഷം കവിയരുത്.
സെപ്റ്റംബർ 25ന് മുമ്പായി അപേക്ഷിക്കണം
പ്രതിവർഷം 30,000 രൂപയാണ് സ്‌കോളർഷിപ്പ് തുക
ഏതു മേഖലയിലെ ബിരുദ കോഴ്‌സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം
അപേക്ഷിക്കാനാവശ്യമായ രേഖകൾ:
* തിരിച്ചറിയൽ കാർഡ്
* വിലാസം തെളിയിക്കുന്ന രേഖ
* 10, 12/ഡിപ്ലോമ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
* വരുമാന/സാലറി സർട്ടിഫിക്കറ്റ്
* വിദ്യാർഥിയുടെ പാസ്ബുക്ക്
* ഫീസ് അടച്ച റസിപ്റ്റ്
* സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം
(ഈ രേഖകളുടെയെല്ലാം jpeg/png ഫോർമാറ്റുകളാണ് വേണ്ടത്)
എങ്ങിനെ അപേക്ഷിക്കാം
ഇവിടെ www.vidyasaarathi.co.in/Vidyasaarathi/scholarship ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രത്യക്ഷപ്പെടുന്ന വിൻഡോയിൽ അണ്ടർ ഗ്രാജുവേറ്റ് എന്ന സെലക്ട് ചെയ്ത് ഇമെയിൽ ഐഡിയും ഫോൺനമ്പറും നൽകി രജിസ്റ്റർചെയ്യുക. തുടർന്ന് വിദ്യാർഥിയുടെ വിവരങ്ങൾ നൽകി രേഖകൾ അപ്ലോഡ് ചെയ്യുക.
United Breweries Limited Pragati Scholarship Programme For Girls Students pursuing Under Graduate Course



