20
Jun 2025
Wed
20 Jun 2025 Wed
pv anwar

തിരുവനന്തപുരം: പി.വി അന്‍വറിന് ഇങ്ങോട്ട് വിളിച്ച് കയറ്റേണ്ടതില്ലെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഭൂരിഭാഗം ഘടകകക്ഷികളുടെയും നിലപാട്. ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് അന്‍വറിന് വേണ്ടി സംസാരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും.

ALSO READ: മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; ശക്തമായ മലവെള്ളപ്പാച്ചില്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍.

യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കൂടാതെ വി.ഡി സതീശനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അങ്ങിനെയൊരാളെ ധൃതിപ്പെട്ട് മുന്നണിയില്‍ എടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിലെ പ്രബല നിലപാട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക