24
Apr 2024
Thu
24 Apr 2024 Thu
sdpi udf support

SDPI പിന്തുണ വേണ്ട; കാരണം വിശദമാക്കി UDF

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസ്സന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാല്‍ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണ് സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എസ്.ഡി.പി.ഐ എന്ന മുഖ്യമന്ത്രിയുടെ ആരോപണം ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും ബി.ജെ.പിയും വീണ്ടും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വന്നപ്പോള്‍ പതാകയുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട. എ.കെ.ജി സെന്ററില്‍ നിന്ന് തീരുമാനിക്കുന്നതല്ല ഞങ്ങളുടെ പ്രചാരണ രീതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. ഇത്തവണ ഈ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക