വീടിനകത്ത് പൊള്ളുന്ന ചൂടാണ്. ഒറ്റനില വീടുള്ളവര്‍ ഫാനിന് താഴെ ഇരുന്നിട്ടും വിയര്‍ത്തൊലിക്കുന്നു. എസി മാത്രമാണ് ആകെ ആശ്രയം. വീടിനകത്തെ ചൂട് സഹിക്കാനാവതെ വീടിന് തൊട്ടടുത്ത ഹോട്ടലില്‍ ഒരു എസി മുറി തന്നെ ബുക്ക് ചെയ്ത് പെണ്‍കുട്ടി.
|
ബാംഗ്ലൂര്‍ സ്വദേശിയായ പ്രിയ പാലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബാംഗ്ലൂരിലെ ചൂടിനെ തടുക്കാന്‍ തനിക്ക് മുന്നില്‍ മറ്റൊരു മാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ പാല്‍ ഈ മാര്‍ഗം തിരഞ്ഞെടുത്തത്.
എസിയില്‍ നിന്ന് തണുപ്പ് കിട്ടാന്‍ വേണ്ടി മാത്രം വീടിന് തൊട്ടടുത്തുള്ള ഹോട്ടലില്‍ മുറിയെടുക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പ്രിയ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മഴ പെയ്യുമെന്ന് ഞങ്ങള്‍ കരുതി എന്നാല്‍ ഒരു രക്ഷയുമില്ല, എസിയോ കൂളറോ വാങ്ങാന്‍ നോക്കിയെങ്കിലും കടകളില്‍ ഒന്നും അത് ഇവ ലഭ്യമാവാത്ത അവസ്ഥയാണ്.
ഓണ്‍ലൈനില്‍ ബുക്ക് ചെയ്താലോ കുറഞ്ഞത് നാലു ദിവസമെങ്കിലും പിടിക്കും ലഭിക്കാന്‍. അതുക്കൊണ്ട് ഇന്ന് ഹോട്ടലില്‍ ചിലവഴിക്കാമെന്ന് കരുതി. അവധി ദിവസമായതിനാല്‍ പുറത്തു പോകാതെ എസി റൂം ബുക്ക് ചെയ്ത് നെറ്റ്ഫ്‌ലിക്‌സ് കണ്ടു. അതെന്തായാലും നല്ല തീരുമാനം ആയിരുന്നു. എന്നും പ്രിയ വീഡിയോയില്‍ പറയുന്നു.
പലരും ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ഇതേ കാര്യങ്ങള്‍ തന്നെ ചെയ്യുന്നുണ്ടെന്ന് കമന്റുകള്‍ വരുന്നുണ്ട്. ബാംഗ്ലൂരിലെ പല സ്ഥലങ്ങളിലും എസിയോ കൂളറോ ലഭിക്കാനില്ലെന്നുമുള്ള കമന്റുകള്‍ നിരവധിയാണ് വീഡിയോയ്ക്ക് താഴെ.





