21
Jan 2023
Thu
21 Jan 2023 Thu

മാളികപ്പുറം സിനിമയെ വിമർശിച്ച് യുട്യൂബ് ചാനലിൽ റിവ്യൂ ഇട്ടയാളെ ഫോണിൽ വിളിച്ച് തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നടൻ ഉണ്ണി മുകുന്ദൻ. സീക്രട്ട് ഏജന്റ് എന്ന പേരിൽ സിനിമകൾ റിവ്യൂ ചെയ്യാറുള്ള സായിയെയാണ് ഉണ്ണി മുകുന്ദൻ തെറിവിളിച്ചത്. കോൾ റെക്കോഡ് ചെയ്തു പുറത്തുവിട്ടുകൊള്ളൂ തനിക്കൊരു കുഴപ്പവുമില്ലെന്ന് ഉണ്ണി മുകുന്ദൻ സീക്രട്ട് ഏജന്റിനോട് പറയുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളിന്റെ ആദ്യ മിനിറ്റുകളിൽ സംയമനത്തോടെ സംസാരിക്കുന്ന ഉണ്ണി മുകുന്ദൻ വളരെ പെട്ടെന്ന് തന്നെ പ്രകോപിതനാവുകയും സീക്രട്ട് ഏജന്റിനെ തെറിവിളിക്കുകയുമായിരുന്നു. അരമണിക്കൂറോളം നീളുന്ന ഫോൺ സംഭാഷഷണത്തിൽ ഉടനീളം ഉണ്ണി മുകുന്ദൻ അലറിയാണ് സംസാരിക്കുന്നത്. എന്നാൽ അതൊക്കെ അവ​ഗണിച്ചുകൊണ്ടാണ് സീക്രട്ട് ഏജന്റിന്റെ സംഭാഷണം. അഡ്രസ് താ നീ എവിടെയാണ് എന്ന ഉണ്ണി മുകുന്ദന്റെ ചോദ്യത്തിന് സീക്രട്ട് ഏജന്റ് വിലാസം പറഞ്ഞുകൊടുക്കുന്നതോടെ അത് വാട്സ്ആപ്പ് ചെയ്യാനാണ് ഉണ്ണിയുടെ നിർദേശം. ആവശ്യക്കാരൻ നീയാണ് വേണേൽ എഴുതിയെടുത്തോളാനാണ് സീക്രട്ട് ഏജന്റിന്റെ മറുപടി.

ഉണ്ണി മുകുന്ദന്റെ മേപടിയാൻ സിനിമയ്ക്ക് അനുകൂലമായി താൻ നാല് വീഡിയോകൾ ഇട്ടിരുന്നുവെന്നും ഈ സമയം വിളിച്ചിരുന്നില്ലല്ലോയെന്നും സീക്രട്ട് ഏജന്റ് ചോദിക്കുന്നുണ്ട്. ഹിന്ദിയിലും ​ഗുജറാത്തിയിലുമൊക്കെ ഉണ്ണി സീക്രട്ട് ഏജന്റിനെ തെറിവിളിക്കുന്നുണ്ട്. തന്റെ കുടുംബത്തെ അധിക്ഷേപിച്ചുവെന്നും സിനിമയിലെ പെൺകുട്ടിയെ അധിക്ഷേപിച്ചുവെന്നുമൊക്കെയുള്ള ഉണ്ണി മുകുന്ദന്റെ ആരോപണത്തെ തള്ളിയ സീക്രട്ട് ഏജന്റ് മാളികപ്പുറം സംബന്ധിയായ താനിട്ട മൂന്നു വീഡിയോകളും പരിശോധിച്ച് ഇക്കാര്യം തെളിയിക്കാൻ നടനെ വെല്ലുവിളിക്കുന്നുണ്ട്.

തിയേറ്ററിൽ വച്ച് അയ്യപ്പാ കേറിവാ എന്നുവിളിച്ചപ്പോൾ നീ എന്തിനാണ് കയറിവന്നതെന്നും നീ അയ്യപ്പനാണോയെന്നും ചോദിക്കുന്ന സീക്രട്ട് ഏജന്റ് സിനിമയിൽ പൊലീസുകാരനായാണോ അയ്യപ്പനായാണോ അഭിനയിച്ചിരിക്കുന്നതെന്നും ചോദിക്കുന്നു. എന്നാല് ഈ ചോദ്യത്തിന് മറുപടി നൽകാതെ ഉണ്ണി ഒഴിഞ്ഞുമാറുകയാണ്.

അതേസമയം സീക്രട്ട് ഏജന്റ് ഉണ്ണി മുകുന്ദനുമായുള്ള വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ ഉണ്ണി മുകുന്ദൻ താൻ സീക്രട്ട് ഏജന്റിനോട് അന്നുരാത്രി തന്നെ മാപ്പ് പറഞ്ഞുവെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഫോൺ കട്ട് ചെയ്ത് 15 മിനിറ്റിനുശേഷം താൻ തിരിച്ചുവിളിച്ച് മാപ്പ് ചോദിച്ചുവെന്നും സീക്രട്ട് ഏജന്റ് തന്നോട് മാപ്പ് പറഞ്ഞുവെന്നുമാണ് ഉണ്ണി എഴുതിയിരിക്കുന്നത്.